രാവിലെ ഉറക്കം അഴിച്ചു വെച്ചു
ഇസ്തിരിയിട്ട ചിരിയെടുത്ത്‌മുഖത്ത് പുരട്ടി
മിന്നുവിന്റെ പനി
അലമാരയില്‍ വെച്ചു പൂട്ടി
ഭാര്യയുടെ മുട്ടു വേദന
ഇടതു പോക്കറ്റില്‍ തിരുകി
ഓഫീസിലേക്ക് കടക്കുമ്പോള്
ചിരിപതിച്ച മുഖമെടുത്ത് ഒട്ടിച്ചു
ഫയലുകള്‍ ദഹിക്കാതായപ്പോള്‍
ഭാര്യയോടു എക്സ്ക്യുസിനു
ടിഫിന്‍ ബോക്സില്‍ തലവേദന നിറച്ചു
കാബിന്‍ തിരക്കിന്റെ താഴിട്ടു പൂട്ടി
ഓരോ ഔന്‍സ് വീതം
ചിന്നുവിനെയും മിന്നുവിനെയും ഓര്‍ത്തു
രാത്രി
പതിനാറ് മിനിട്ട് മുപ്പത്തിമൂന്ന് സെക്കന്റ്
ഭാര്യയെ സ്നേഹിച്ചു
പിന്നെ ഡപ്പിയില്‍ നിന്ന് ഉറക്കമെടുത്തു വായിലിട്ടു
Friday, June 6, 2008
യാത്രയ്ക്കു മുമ്പ്
കീറക്കുടയില്‍ നിന്നെക്കൂടി നനയ്ക്കാന്‍
മനസ്സുവരുന്നില്ലെന്ന് കൂട്ടുകാരിക്ക്
യുവത്വം വറ്റിയാല്‍ ഭാരമാകാന്‍ വയ്യെന്ന്
പ്രസ്ഥാനത്തിന്
പ്രതീക്ഷകളുടെ ഭാരം ഇനിയും
താങ്ങുകില്ലെന്നു അച്ഛന്
സ്നേഹത്തിന്റെ കുളിര്
ഉള്ളു പോള്ളിക്കുന്നെന്നു അമ്മയ്ക്ക്
ഇനിയും
നിന്നെ ചുമക്കാന്‍ വയ്യെന്ന്
എനിക്ക്
മനസ്സുവരുന്നില്ലെന്ന് കൂട്ടുകാരിക്ക്
യുവത്വം വറ്റിയാല്‍ ഭാരമാകാന്‍ വയ്യെന്ന്
പ്രസ്ഥാനത്തിന്
പ്രതീക്ഷകളുടെ ഭാരം ഇനിയും
താങ്ങുകില്ലെന്നു അച്ഛന്
സ്നേഹത്തിന്റെ കുളിര്
ഉള്ളു പോള്ളിക്കുന്നെന്നു അമ്മയ്ക്ക്
ഇനിയും
നിന്നെ ചുമക്കാന്‍ വയ്യെന്ന്
എനിക്ക്
Friday, May 30, 2008
അടുക്കാതിരിക്കുക
അനന്ത നിദ്രയില്‍ നിന്നു പരോളിലിറങ്ങിയ
സ്വപ്നമാനെന്റെ ക്ഷണിക ജന്മം
ക്ഷണിക ജീവിതത്തില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ
സ്വപ്നാടകനാണ് എന്റെ ചിന്ത
എന്റെ ചിന്തയില്‍ നിന്നു തടവു ചാടിയ
മുന്നൂറ്റി മുപ്പത്തി ഏഴ് ആണേ
എന്റെ കവിത
അടുക്കാതിരിക്കുക
അഭയം നല്‍കാതിരിക്കുക
നിങ്ങളുമകത്താകും
സ്വപ്നമാനെന്റെ ക്ഷണിക ജന്മം
ക്ഷണിക ജീവിതത്തില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ
സ്വപ്നാടകനാണ് എന്റെ ചിന്ത
എന്റെ ചിന്തയില്‍ നിന്നു തടവു ചാടിയ
മുന്നൂറ്റി മുപ്പത്തി ഏഴ് ആണേ
എന്റെ കവിത
അടുക്കാതിരിക്കുക
അഭയം നല്‍കാതിരിക്കുക
നിങ്ങളുമകത്താകും
Wednesday, May 28, 2008
കര്‍ണന്‍
വിചാരങ്ങളുടെ ശരമുനകളില്‍
എനിക്ക് നീയൊരു മെത്ത പണിതു
അവമാനങ്ങളുടെ നഗ്നതകള്‍ കൊണ്ടു
നീ എനിക്ക് ചേല തുന്നി
വേദനയുടെ വെടിപ്പഴുതുകളിലൂടെ
നീ എനിക്ക് ജീവിതം കാണിച്ചു
സ്വപ്നങ്ങളുടെ മരീചികയില്‍
നീ എനിക്ക് ഇളവേല്‍ക്കാന്‍ ഇടം തന്നു
പിന്നെയെനിക്ക് കണ്ണും കാതും ഉറച്ചപ്പോള്‍,
നാക്കില്‍ വാള്‍ കുലച്ചപ്പോള്‍
മദ്യം തന്നു
സ്വപ്‌നങ്ങള്‍ എഴുനേറ്റു നിന്നപ്പോള്‍
മദിരാക്ഷി തന്നു
ഇനി നീ ജീവിതമേ ഒരു മുഴം കയറു കൂടി തരിക!
വെട്ടിയും തിരുത്തിയും പിന്നെയും കുറിക്കാനും
നീ എന്നെ തന്നെ കാലമാക്കുക
എനിക്ക് നീയൊരു മെത്ത പണിതു
അവമാനങ്ങളുടെ നഗ്നതകള്‍ കൊണ്ടു
നീ എനിക്ക് ചേല തുന്നി
വേദനയുടെ വെടിപ്പഴുതുകളിലൂടെ
നീ എനിക്ക് ജീവിതം കാണിച്ചു
സ്വപ്നങ്ങളുടെ മരീചികയില്‍
നീ എനിക്ക് ഇളവേല്‍ക്കാന്‍ ഇടം തന്നു
പിന്നെയെനിക്ക് കണ്ണും കാതും ഉറച്ചപ്പോള്‍,
നാക്കില്‍ വാള്‍ കുലച്ചപ്പോള്‍
മദ്യം തന്നു
സ്വപ്‌നങ്ങള്‍ എഴുനേറ്റു നിന്നപ്പോള്‍
മദിരാക്ഷി തന്നു
ഇനി നീ ജീവിതമേ ഒരു മുഴം കയറു കൂടി തരിക!
വെട്ടിയും തിരുത്തിയും പിന്നെയും കുറിക്കാനും
നീ എന്നെ തന്നെ കാലമാക്കുക
Subscribe to:
Posts (Atom)