Friday, June 6, 2008

യാത്രയ്ക്കു മുമ്പ്

കീറക്കുടയില്‍ നിന്നെക്കൂടി നനയ്ക്കാന്‍
മനസ്സുവരുന്നില്ലെന്ന് കൂട്ടുകാരിക്ക്
യുവത്വം വറ്റിയാല്‍ ഭാരമാകാന്‍ വയ്യെന്ന്
പ്രസ്ഥാനത്തിന്
പ്രതീക്ഷകളുടെ ഭാരം ഇനിയും
താങ്ങുകില്ലെന്നു അച്ഛന്‌
സ്നേഹത്തിന്റെ കുളിര്
ഉള്ളു പോള്ളിക്കുന്നെന്നു അമ്മയ്ക്ക്

ഇനിയും
നിന്നെ ചുമക്കാന്‍ വയ്യെന്ന്
എനിക്ക്



3 comments:

CHANTHU said...

ഇതു കലക്കി.
എനിക്ക്‌ നിന്നെ സഹിക്കാന്‍ വയ്യെന്ന്‌ പറഞ്ഞപ്പോഴാവാം കവിത പിറന്നത്‌. ല്ലെ.

കര്‍ണന്‍ said...

thanks chandoo...

തണല്‍ said...

കൂട്ട് പോരാന്‍ വയ്യെന്ന് നിഴലുകള്‍
കൊണ്ട് പോകുവാന്‍ വയ്യെന്ന് കാലവും!
-തകര്‍ക്കുക