രാവിലെ ഉറക്കം അഴിച്ചു വെച്ചു
ഇസ്തിരിയിട്ട ചിരിയെടുത്ത്മുഖത്ത് പുരട്ടി
മിന്നുവിന്റെ പനി
അലമാരയില്‍ വെച്ചു പൂട്ടി
ഭാര്യയുടെ മുട്ടു വേദന
ഇടതു പോക്കറ്റില്‍ തിരുകി
ഓഫീസിലേക്ക് കടക്കുമ്പോള്‍
ചിരിപതിച്ച മുഖമെടുത്ത് ഒട്ടിച്ചു
ഫയലുകള്‍ ദഹിക്കാതായപ്പോള്‍
ഭാര്യയോടു എക്സ്ക്യുസിനു
ടിഫിന്‍ ബോക്സില്‍ തലവേദന നിറച്ചു
കാബിന് തിരക്കിന്റെ താഴിട്ടു പൂട്ടി
ഓരോ ഔന്‍സ് വീതം
ചിന്നുവിനെയും മിന്നുവിനെയും ഓര്‍ത്തു
രാത്രി
പതിനാറ് മിനിട്ട് മുപ്പത്തിമൂന്ന് സെക്കന്റ്
ഭാര്യയെ സ്നേഹിച്ചു
പിന്നെ ഡപ്പിയില്‍ നിന്ന് ഉറക്കമെടുത്തു വായിലിട്ടു
Subscribe to:
Post Comments (Atom)
9 comments:
ഇരുതല മൂര്‍ച്ചയുള്ള വരികള്‍..
ആശംസകള്‍
(ഇതിനു തൊട്ടു മുമ്പുള്ള പോസ്റ്റില്‍ കമന്റെ ഓപ്ഷന് അടഞ്ഞിരീക്കുന്നു)
കര്‍ണാ.. നല്ല ടൈമിങ്ങാണല്ലെ?. നന്നായി.
ഒട്ടിച്ച് വച്ച് മടുത്തു കര്‍ണ്ണാ..:(
നല്ല വരികള്‍.
Its called modern life.
ചുരുക്കം വരികളില്‍ ജീവിതം പകര്‍ത്തി..
i mean modern life..
ആശംസകള്‍
Its called modern life.
ചുരുക്കം വരികളില്‍ ജീവിതം പകര്‍ത്തി..
i mean modern life..
ആശംസകള്‍
ഒരു ദിവസമോ, എല്ലാ ദിവസവും ഇങ്ങനെയൊക്കെ തന്നെയല്ലേ . പതിനാറ് മിനുട്ട് 33 സെക്കന്റ് ചിലപ്പോ, കൂടൂം, കുറയും അത്രന്നെ.
സ്വാഗതം. നല്ല എഴുത്ത്
thanks for Fasal,oab,thanal.basheer and nomad
രാത്രി
പതിനാറ് മിനിട്ട് മുപ്പത്തിമൂന്ന് സെക്കന്റ്
ഭാര്യയെ സ്നേഹിച്ചു
സന്പുഷ്ടം. നിറഞ്ഞ വരികള്‍. ഏറെ ഇഷ്ട്ടായി.
Post a Comment