Friday, June 6, 2008

ഒരു ദിവസം

രാവിലെ ഉറക്കം അഴിച്ചു വെച്ചു
ഇസ്തിരിയിട്ട ചിരിയെടുത്ത്‌മുഖത്ത് പുരട്ടി
മിന്നുവിന്റെ പനി
അലമാരയില്‍ വെച്ചു പൂട്ടി
ഭാര്യയുടെ മുട്ടു വേദന
ഇടതു പോക്കറ്റില്‍ തിരുകി
ഓഫീസിലേക്ക് കടക്കുമ്പോള്
ചിരിപതിച്ച മുഖമെടുത്ത്‌ ഒട്ടിച്ചു
ഫയലുകള്‍ ദഹിക്കാതായപ്പോള്‍
ഭാര്യയോടു എക്സ്ക്യുസിനു
ടിഫിന്‍ ബോക്സില്‍ തലവേദന നിറച്ചു
കാബിന്‍ തിരക്കിന്റെ താഴിട്ടു പൂട്ടി
ഓരോ ഔന്‍സ് വീതം
ചിന്നുവിനെയും മിന്നുവിനെയും ഓര്‍ത്തു
രാത്രി
പതിനാറ് മിനിട്ട് മുപ്പത്തിമൂന്ന് സെക്കന്റ്
ഭാര്യയെ സ്നേഹിച്ചു

പിന്നെ ഡപ്പിയില്‍ നിന്ന് ഉറക്കമെടുത്തു വായിലിട്ടു

9 comments:

ഫസല്‍ ബിനാലി.. said...

ഇരുതല മൂര്‍ച്ചയുള്ള വരികള്‍..
ആശംസകള്‍
(ഇതിനു തൊട്ടു മുമ്പുള്ള പോസ്റ്റില്‍ കമന്‍റെ ഓപ്ഷന്‍ അടഞ്ഞിരീക്കുന്നു)

OAB/ഒഎബി said...

കര്‍ണാ.. നല്ല ടൈമിങ്ങാണല്ലെ?. നന്നായി.

തണല്‍ said...

ഒട്ടിച്ച് വച്ച് മടുത്തു കര്‍ണ്ണാ..:(

Sharu (Ansha Muneer) said...

നല്ല വരികള്‍.

ബഷീർ said...

Its called modern life.
ചുരുക്കം വരികളില്‍ ജീവിതം പകര്‍ത്തി..
i mean modern life..
ആശംസകള്‍

ബഷീർ said...

Its called modern life.
ചുരുക്കം വരികളില്‍ ജീവിതം പകര്‍ത്തി..
i mean modern life..
ആശംസകള്‍

aneeshans said...

ഒരു ദിവസമോ, എല്ലാ ദിവസവും ഇങ്ങനെയൊക്കെ തന്നെയല്ലേ . പതിനാറ് മിനുട്ട് 33 സെക്കന്റ് ചിലപ്പോ, കൂടൂം, കുറയും അത്രന്നെ.

സ്വാഗതം. നല്ല എഴുത്ത്

കര്‍ണന്‍ said...

thanks for Fasal,oab,thanal.basheer and nomad

Unknown said...

രാത്രി
പതിനാറ് മിനിട്ട് മുപ്പത്തിമൂന്ന് സെക്കന്റ്
ഭാര്യയെ സ്നേഹിച്ചു

സന്പുഷ്ടം. നിറഞ്ഞ വരികള്‍. ഏറെ ഇഷ്ട്ടായി.