Friday, May 30, 2008

അടുക്കാതിരിക്കുക

അനന്ത നിദ്രയില്‍ നിന്നു പരോളിലിറങ്ങിയ
സ്വപ്നമാനെന്റെ ക്ഷണിക ജന്മം
ക്ഷണിക ജീവിതത്തില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ
സ്വപ്നാടകനാണ് എന്റെ ചിന്ത
എന്റെ ചിന്തയില്‍ നിന്നു തടവു ചാടിയ
മുന്നൂറ്റി മുപ്പത്തി ഏഴ് ആണേ
എന്റെ കവിത
അടുക്കാതിരിക്കുക
അഭയം നല്‍കാതിരിക്കുക
നിങ്ങളുമകത്താകും

3 comments:

CHANTHU said...

കര്‍ണ്ണാ, അടുക്കുന്നില്ല, എഴുതുക വീണ്ടും

ബഷീർ said...

അടുക്കുന്നില്ല

ഗോപക്‌ യു ആര്‍ said...

കര്‍ണാ: നിങ്ങല്‍ നല്ലൊരു കവി ആണല്ലൊ. ഒന്നു കൂടി നന്നായി എഴുതാന്‍ കഴിയും.vaakkukalil onnu koodi adayirunnal mathi!why hiding ? reveal urself more in profile